ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ചടങ്ങില്‍ നിന്ന് പിന്‍മാറിയിട്ടില്ല; വാര്‍ത്തകള്‍ അസംബന്ധം;  വിവാദമുണ്ടാക്കരുതെന്ന് തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി  ബന്ധപ്പെട്ട് തന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണം 
തോമസ് ഐസക്ക്/ ഫയൽ ചിത്രം
തോമസ് ഐസക്ക്/ ഫയൽ ചിത്രം

ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ചടങ്ങില്‍ നിന്ന് ഞാന്‍ പിന്മാറിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. ചടങ്ങില്‍ താന്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുകയും ചെയ്യുമെന്ന് ഐസ്‌ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഐസക്കിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റില്‍ അവിടെ  സംസാരിച്ച മുഴുവന്‍പേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതില്‍ സംഘാടകരായ എന്റെയോ അനിയന്റെയോ പേരില്ല. ഞങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിന്റെ പ്രോട്ടോക്കോളില്‍ നടന്നു. ഇന്ന് 25-ാം വാര്‍ഷികവും അങ്ങനെ തന്നെ. 
അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി  ബന്ധപ്പെട്ട് എന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
ചടങ്ങില്‍ നിന്ന് ഞാന്‍ പിന്മാറിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. ചടങ്ങില്‍ ഞാന്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുകയും ചെയ്യും. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ കൂടുങ്ങരുതെന്ന് പാര്‍ട്ടി സഖാക്കളോടും പാര്‍ട്ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com