ഇന്നും കൂടുതൽ രോ​ഗികൾ മലപ്പുറത്ത്; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 06:09 PM  |  

Last Updated: 16th August 2021 06:09 PM  |   A+A-   |  

COVID UPDATES WORLD

കോവിഡ് പരിശോധന/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ മലപ്പുറത്ത് തന്നെ. ജില്ലയിൽ ഇന്ന് 1693 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 12,294 പേർക്കാണ് രോ​ഗം. 

മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂർ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂർ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസർക്കോട് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 729 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 1632, കോഴിക്കോട് 1491, തൃശൂർ 1381, എറണാകുളം 1329, പാലക്കാട് 895, കണ്ണൂർ 776, ആലപ്പുഴ 727, കൊല്ലം 738, കോട്ടയം 577, തിരുവനന്തപുരം 550, പത്തനംതിട്ട 529, കാസർക്കോട് 307, ഇടുക്കി 307, വയനാട് 186 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.