തീവണ്ടിയുടെ കാതടപ്പിക്കുന്ന ആ ശബ്ദം ഇനി ഇല്ല, കാന്റഡ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാൻ റെയിൽവെ

നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; തീവണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത് ശബ്ദങ്ങളാണ്. ട്രെയിൻ യാത്രയ്ക്കിടയിൽ വ്യത്യസ്തങ്ങളാണ് ഒരുപാട് ശബ്ദങ്ങൾ നമ്മുടെ കാതുകളിലേക്ക് വരാറുണ്ട്. താളത്തിലുള്ള ട്രെയിനിന്റെ ശബ്ദം നമ്മളെ അത്ര അലോസരപ്പെടുത്താറില്ല. പക്ഷേ ഇടയ്ക്ക് പാളം മാറുമ്പോഴുണ്ടാകുന്ന ശബ്ദമോ? അത്ര സുഖകരമല്ലാത്ത ഈ ബഹളത്തിന് പരിഹാരം കണ്ടെത്താനുള്ള തയാറെടുപ്പിലാണ് റെയിൽവെ. 

പാളം മാറുമ്പോഴുണ്ടാകുന്ന ശബ്ദം ഒഴിവാക്കാനായി പ്രത്യേകര ഉപകരണം കൊണ്ടുവന്നിരിക്കുകയാണ്. കാന്റഡ് എന്ന ഉപകരണമാണ് ഇതിനായി ഇന്ത്യൻ റെയിൽവെ ഉപയോഗിക്കുക. പ്രയാഗ്രാജിലെസാൻസി റെയിൽവെ സ്റ്റേഷനിൽ നടത്തിയ കാന്റഡിന്റെ പരീക്ഷണം വിജയകരമാതോടെ ഇത് പ്രാബല്യത്തിലാക്കാനുള്ള തീരുമാനം. നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് മറ്റിടങ്ങളിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവെ.  

ഒന്നിൽ കൂടുതൽ പാളങ്ങളുള്ള സ്റ്റേഷനിൽ തീവണ്ടികൾ പാളം മാറാറുണ്ട്. ഈ സമയം തീവണ്ടികളുടെ വേഗം കുറയ്ക്കേണ്ടിയും വരും. നേരത്തേ ഇത് 15 കിലോമീറ്റർ സ്പീഡിലായിരുന്നെങ്കിൽ തിക്ക് വെബ് സ്വിച്ച് എന്ന ഉപകരണം പാളങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് ഘടിപ്പിച്ചിരുന്നതിനാൽ വേഗം 30 കിലോമീറ്ററായി ഉയർത്താൻ സാധിച്ചിരുന്നു. അപ്പോഴും കോച്ചുകളുടെ വിറയലോ, ശബ്ദമോ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമാകും കാന്റഡ് എന്നാണ് കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com