യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനമൂലം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 04:40 PM  |  

Last Updated: 16th August 2021 04:40 PM  |   A+A-   |  

krishnaprabha

കൃഷ്ണപ്രഭ ചിത്രം/ ഫെയ്‌സ്ബുക്ക്‌

 

തൃശൂര്‍: ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയത് സത്രീധന പീഡനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ശനിയാഴ്ചയാണ് വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

3 വര്‍ഷം മുന്‍പാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകള്‍ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു കൃഷ്ണപ്രഭ ആത്മഹത്യ ചെയ്തത്്.

മരിക്കുന്നതിന് മുന്‍പു കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണില്‍ വിളിച്ച് കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് അറിയിച്ചതായും വീട്ടില്‍ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.  എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ശിവരാജന്റെ അമ്മയുടെ പ്രതികരണം.