ആ താലിബാന്‍ സൈനികര്‍ മലയാളികളോ ? ;  വീഡിയോ പങ്കുവെച്ച് ശശി തരൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 10:43 AM  |  

Last Updated: 17th August 2021 10:43 AM  |   A+A-   |  

taliban

തരൂര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം

 

തിരുവനന്തപുരം : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന സംശയമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം സൂചിപ്പിക്കുന്നത്.

വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ സംസാരിക്കട്ടെ, എന്നു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

അതേസമയം താലിബാന്‍ ഭരണം പിടിച്ചതോടെ, ഇന്ത്യാക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. 120 നയതന്ത്ര ഉദ്യോഗസ്ഥരുമായി പ്രത്യേക വ്യോമസേന വിമാനം നാട്ടിലേക്ക് തിരിച്ചു. ഇന്നലെ 46 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു.