സിപിഎം ബ്രാഞ്ച് സമ്മേളനം സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍;  വെര്‍ച്വല്‍ പൊതുയോഗങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 03:37 PM  |  

Last Updated: 17th August 2021 03:38 PM  |   A+A-   |  

a_vijayaraghavan

എ വിജയരാഘവന്‍

 

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.  ബ്രാഞ്ച്  സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ തുടങ്ങും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനങ്ങള്‍ നടത്തുകയെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വെര്‍ച്വല്‍ പൊതുയോഗങ്ങളായിരിക്കും പ്രാദേശിക സമ്മേളനങ്ങളില്‍ ഉണ്ടാവുക. മറ്റ് സമ്മേളനങ്ങളിലെ പൊതുപരിപാടികള്‍ കോവിഡ് സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു. ഓണത്തിന് പിന്നാലെ ജില്ലാ കമ്മറ്റികള്‍ ചേരും. അതിന് ശേഷമായിരിക്കും പ്രാദേശിക സമ്മേളനങ്ങളുടെ തീയതി പ്രഖ്യാപിക്കുക. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കും

ഇത്തവണ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ച് നടത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനസമ്മേളനം എറണാകുളത്തുവച്ചും നടക്കും.