എട്ട് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു; ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 08:31 AM  |  

Last Updated: 17th August 2021 08:31 AM  |   A+A-   |  

12-year-old found hanged in Vizhinjam

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്പില്‍ സനലിന്റെ ഭാര്യ ഗീതു(30) ആണ് മരിച്ചത്. 

ഗീതുവിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ വെച്ച് ഗര്‍ഭസ്ഥ ശിശുവിനെ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചാക്കുറവുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലായിരുന്നു ഗീതു എന്ന് ബന്ധുക്കള്‍ പറയുന്നു. ഗീതു എഴുതിയത് എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പാവങ്ങളെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവര്‍ക്ക് എട്ട് വയസുള്ള മകളുണ്ട്.