ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 09:05 PM  |  

Last Updated: 17th August 2021 09:13 PM  |   A+A-   |  

behra

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ലോക്‌നാഥ് ബെഹ്‌റ ഐപിഎസിനെ നിയമിക്കാൻ തീരുമാനം. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 

2016 ജൂ​ൺ ഒ​ന്നു​ മു​ത​ൽ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​യിരുന്ന ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ജൂണിലാണ് വിരമിച്ചത്​. കൊച്ചി മെട്രോ എംഡിയായി നിയമിക്കാൻ ഇന്നു ചേർന്ന മന്ത്രി സഭ തീരുമാനിക്കുകയായിരുന്നു.

1961 ജൂ​ൺ 17ന് ​ഒ​ഡി​ഷ​യി​ലെ ബെ​റം​പൂ​രി​ൽ ജനിച്ച ബെ​ഹ്​​റ 1985 ബാ​ച്ചി​ൽ ഇ​ന്ത്യ​ൻ പൊ​ലീ​സ്​ സ​ർ​വീ​സി​ൽ കേ​ര​ള കേ​ഡ​റി​ൽ പ്ര​വേ​ശി​ച്ചതാണ്​. നാ​ഷ​ണൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി​യി​ൽ (എ​ൻഐഎ) അ​ഞ്ച്​ വ​ർ​ഷ​വും സിബി​ഐ​യി​ൽ 11 വ​ർ​ഷ​വും പ്ര​വ​ർ​ത്തി​ച്ചു.