പാല ബൈപ്പാസിന് കെഎം മാണിയുടെ പേര്; ഉത്തരവിറങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 07:49 AM  |  

Last Updated: 17th August 2021 07:49 AM  |   A+A-   |  

KM_Mani_1

ഫയല്‍ ചിത്രം


തിരുവനന്തപുരം: പാലാ ബൈപ്പാസിന് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. കെ എം മാണിയുടെ  സ്വപ്നപദ്ധതിയായിരുന്നു പാലാ ബൈപ്പാസ്.

ഇതുസംബന്ധിച്ച് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി. കെ എം മാണി ആയിരുന്നു പാലാ ബൈപ്പാസിനു രൂപം നൽകിയത്. മാണിയുടെ പാലായിലെ വീടിനു മുന്നിലൂടെയാണ് ബൈപ്പാസ്  കടന്നുപോകുന്നത്. 

ബൈപ്പാസിനു വേണ്ടി കെ എം മാണി സ്വന്തം വസ്തു സൗജന്യമായി വിട്ടുനൽകിയിരുന്നു. പാലാ പുലിയന്നൂർ ജങ്‌ഷൻ മുതൽ കിഴതടിയൂർ ജങ്‌ഷൻ വരെയുള്ള റോഡിനാണ് കെ എം മാണിയുടെ പേരു നൽകുന്നത്.