പ്ലസ് വൺ പ്രവേശനം; ഓ​ഗസ്റ്റ് 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 09:24 PM  |  

Last Updated: 17th August 2021 09:24 PM  |   A+A-   |  

Plus One admission

പ്രതീകാത്മക ചിത്രം/ ഫയൽ

 

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. 

ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് www.admission.dge.kerala.in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 'Click for Admission to NSQF Courses (VHSE)' എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം. പി.എൻ.എക്സ്. 2861/2021.