തൊടുപുഴയില്‍ നഗരമധ്യത്തില്‍ 60 കാരന്‍ മരിച്ചനിലയില്‍; ശരീരം നിറയെ മുറിവേറ്റ പാടുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 06:11 PM  |  

Last Updated: 17th August 2021 06:11 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: തൊടുപുഴയില്‍ നഗരമധ്യത്തില്‍ 60കാരന്‍ മരിച്ച നിലയില്‍. കുമ്പംകല്ല് സ്വദേശി ജബ്ബാര്‍ ആണ് മരിച്ചത്. ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉളളതിനാല്‍ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.

ജില്ലാ വിദ്യാഭ്യാസ ഓഫിസിന് സമീപമാണ് ജബ്ബാറിനെ രാവിലെ നാട്ടുകാരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഖത്തും ശരീരത്തും മാരകമായ മുറിവുകളുണ്ട്.  സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. ശരീരത്തിലുള്ള പരുക്കുകളാണ് കൊലപാതക സാധ്യത തള്ളികളയാത്തതിന് കാരണം. മൃഗങ്ങളുടെ ആക്രമണമാകാമെന്നും സംശയമുണ്ട്. 

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ കുടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്ന് പൊലീസ് പറഞ്ഞു.  ഫൊറന്‍സിക്, ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.