ഇനി ഓൺലൈനിൽ പണമടച്ച് മദ്യം വാങ്ങാം ; പുതിയ സംവിധാനം ഇന്നുമുതൽ ; ഔട്ട്ലെറ്റുകളില്‍  പ്രത്യേക കൗണ്ടർ

ഓണ്‍ലൈനില്‍ പണമടച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഔട്ട്ലെറ്റുകളില്‍ നിന്നും മദ്യം ലഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണ്‍ലൈനായി പണമച്ച് മദ്യം വാങ്ങുന്ന സംവിധാനം ഇന്ന്  നിലവില്‍ വരും. പരീക്ഷണാടിസ്ഥാനത്തിലാണ്  പുതിയ സംവിധാനം 
നടപ്പാക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലായിരിക്കും ഓണ്‍ലൈന്‍ പേയ്മെന്‍റ് ആരംഭിക്കുക. ഓണ്‍ലൈനില്‍ പണമടച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഔട്ട്ലെറ്റുകളില്‍ നിന്നും മദ്യം ലഭിക്കും.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ വലിയ തിരക്കിന് എതിരെ ഹൈക്കോടതി ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന നടപടി ഒരു മാസത്തിനകം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ബെവ്കോ പദ്ധതി. bookingksbc.co.in എന്ന ബെവ്കോ വെബ്സൈറ്റിൽ കയറി ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം.

വെബ് സൈറ്റില്‍ ഓരോ വില്‍പ്പനശാലകളിലേയും സ്‌റ്റോക്ക്, വില എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും.  ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്മന്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം. 

മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്‌ക്കോ ഔട്‌ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം.സ്ക്രീന്‍ ഷോട്ടു മൊബൈലില്‍ കാട്ടിയാലും മദ്യം ലഭിക്കും. ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്തവര്‍ക്ക് മദ്യം വാങ്ങാന്‍ പ്രത്യേക കൗണ്ടറുണ്ടാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com