മലപ്പുറത്ത് ഗുരുതരാവസ്ഥ തുടരുന്നു; ഇന്ന് 3089 പേര്‍ക്ക് രോഗം, കോവിഡ് ബാധിതരുടെ ജില്ല തിരിച്ച കണക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയില്‍. 3089പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയില്‍. 3089പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 293, പത്തനംതിട്ട 546, ആലപ്പുഴ 1177, കോട്ടയം 1226, ഇടുക്കി 424, എറണാകുളം 2100, തൃശൂര്‍ 2530, പാലക്കാട് 2200, മലപ്പുറം 2935, കോഴിക്കോട് 2207, വയനാട് 676, കണ്ണൂര്‍ 1116, കാസര്‍ഗോഡ് 519 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,48,196 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com