ക്ലിക്കായി ഓണ്‍ലൈന്‍ മദ്യവില്‍പ്പന ; ആദ്യദിനം 400 പേര്‍ ; ഓണത്തിന് ശേഷം 22 ഷോപ്പുകളിലേക്ക് കൂടി 

ഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ഓണ്‍ലൈനായി  മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനത്തിന് മികച്ച പ്രതികരണം. ഓണ്‍ലൈനായി  മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യദിനം 400 പേര്‍ ഉപയോഗിച്ചു. പരിഷ്‌കാരം വിജയിച്ചെന്നാണ ബിവറേജസ് കോര്‍പറേഷന്റെ വിലയിരുത്തല്‍. ഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത പറഞ്ഞു.

തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളില്‍ നിന്നും ഓണ്‍ലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. കോഴിക്കോട്ട് 96,980 രൂപയ്ക്കും കൊച്ചിയില്‍ 67,800 രൂപയ്ക്കും തിരുവനന്തപുരത്ത് 60,840 രൂപയ്ക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കു മദ്യം വിറ്റു.

മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍, ഓണത്തിനു ശേഷം 22 ഷോപ്പുകളില്‍ കൂടി സൗകര്യം വരും. പിന്നീട് എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. മദ്യം വില്‍ക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ കഴിയാത്തത്. സര്‍ക്കാര്‍ സംരംഭമെന്ന കാരണം ബോധ്യപ്പെടുത്തി ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും യോഗേഷ് ഗുപ്ത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com