തിരുവനന്തപുരത്ത് അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 04:45 PM  |  

Last Updated: 18th August 2021 04:45 PM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ലോ അക്കാദമി അധ്യാപകന്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. കോളജിലെ ഓണാഘോഷ പരിപാടിക്കിടെയാണ് ആത്മഹത്യ. 

രാവിലെമുതല്‍ വിദ്യാര്‍ത്ഥികളോടും മറ്റു അധ്യാപകരോടും നല്ലരീതിയില്‍ ഇടപഴകിയിരുന്ന സുനില്‍, ഉച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 

തീനാളങ്ങള്‍ ഉയരുന്നതുകണ്ട് ഓടിയെത്തിയ കോളജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനില്‍കുമാര്‍ പത്തുവര്‍ഷമായി അക്കാദമിയിലെ അധ്യാപകനാണ്.