ഇനി വാഹനങ്ങളിലിരുന്നും വാക്‌സിന്‍ സ്വീകരിക്കാം ; വരുന്നൂ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 06:56 AM  |  

Last Updated: 18th August 2021 06:56 AM  |   A+A-   |  

How Long Can Your Covid Vaccine Protect You?

ചിത്രം പിടിഐ

 

തിരുവനന്തപുരം : വാഹനത്തിലിരുന്നും ഇനി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സംവിധാനം തിരുവനന്തപുരത്ത് തുടങ്ങുന്നു. വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും ഒബ്‌സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. 

വാക്‌സിനേഷന്‍ പ്രക്രിയകള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വാഹനത്തിന് സമീപത്തെത്തി നടപടികള്‍ സ്വീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ തിരുവനന്തപുരം വിമന്‍സ് കോളജില്‍ 19 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു. 

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ വാക്‌സിനേഷന്‍ ഡ്രൈവിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനായുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ നാളെ മുതല്‍ എല്ലാ ദിവസവും വൈകീട്ട് മൂന്നുമണിയ്ക്ക് ഓപ്പണ്‍ ആകും. ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.