കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു ; ഭർത്താവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 06:07 AM  |  

Last Updated: 18th August 2021 06:07 AM  |   A+A-   |  

sumayya

മരിച്ച സുമയ്യ / ടെലിവിഷന്‍ ചിത്രം

 

കൊല്ലം :  ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മൈലാപ്പൂർ തൊടിയിൽ വീട്ടിൽ ബിലാൽ ഹൗസിൽ നിഷാന എന്ന സുമയ്യയെ (25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നിസാമിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിക്കൊപ്പം ജീവിക്കാനാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.  

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. അടുക്കളയിൽ സുമയ്യ അവശനിലയിൽ കിടക്കുന്നതായി കണ്ടുവെന്നാണ് നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു. 

കഴുത്തിൽ പാടുകൾ കണ്ടെന്നും സുമയ്യ അത്യാസന്ന നിലയിലായിരുന്നെന്നും ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവദിവസവും വഴക്കുണ്ടായതോടെ, നിസാം സുമയ്യയുടെ കഴുത്തിൽ ഷാളിട്ടു മുറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോൾ പ്രതിയെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തിരുന്നു.