'ഞങ്ങളെ ഒന്നും അറിയിച്ചിട്ടില്ല'; പരാതി കൊടുക്കാന്‍ ഇത്രയും വൈകിയതെന്ത്? ഹരിതയ്ക്ക് എതിരെ വനിതാ ലീഗ്

എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന്  ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്
'ഞങ്ങളെ ഒന്നും അറിയിച്ചിട്ടില്ല'; പരാതി കൊടുക്കാന്‍ ഇത്രയും വൈകിയതെന്ത്? ഹരിതയ്ക്ക് എതിരെ വനിതാ ലീഗ്

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന്  ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. പാര്‍ട്ടിയില്‍ പരാതി കൊടുക്കാന്‍ തന്നെ എന്തിനാണ് ഇത്രയും വൈകിയത്? കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുതിര്‍ന്ന വനിതകളോടെങ്കിലും പങ്കുവയ്‌ക്കേണ്ടതായിരുന്നുവെന്ന് നൂര്‍ബിന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഹരിത പ്രവര്‍ത്തകര്‍ക്ക് എതിരെ മുസ്ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കില്‍ ഉത്തരം പറയേണ്ട ചോദ്യമല്ലെന്നായിരുന്നു നൂര്‍ബിനയുടെ മറുപടി. ഒരു സുപ്രഭാതത്തില്‍ ഒരുമാറ്റവും എവിടെയും നടത്താന്‍ സാധിക്കില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു. 

വിഭാഗിയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം, ലീഗ്് വീണുകിടക്കുകയാണ്, വീണുകിടക്കുമ്പോള്‍ മേലെ കേറിപ്പായാന്‍ എളുപ്പമാണ്. പക്ഷേ അതിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്. പൊതുജന മധ്യത്തില്‍ ലീഗിന്റെ സംഭാവനകള്‍ പുതുതലമുറയ്ക്ക് അറിയില്ല.വ്യക്തികളല്ല, സംഘടനയാണ് പ്രധാനം. സംഘടന എടുത്ത തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ആ ഫോറത്തിലാണ് സംസാരിക്കേണ്ടത്- നൂര്‍ബിന കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com