വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; എറണാകുളത്ത് വസ്ത്രവ്യാപാര ഉടമ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 05:41 PM  |  

Last Updated: 19th August 2021 05:41 PM  |   A+A-   |  

ARREST

അറസ്റ്റിലായ പ്രതി സനീഷ്‌

 

കൊച്ചി: എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്ഥാപന ഉടമ അറസ്റ്റില്‍. തൊടുപുഴ സ്വദേശിയായ 43 കാരന്‍  സനീഷ് ആണ് അറസ്റ്റിലായത്.
  
വൈറ്റിലയില്‍  വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തില്‍ ജോലിക്കെത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം സൗത്തിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പലതവണ പീഡനദൃശ്യങ്ങള്‍ കാണിച്ച് പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കൂടാതെ ഇവരില്‍ നിന്ന് അന്‍പതിനായിരം രൂപയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. 

ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ യുവതി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നേരത്തെ പകര്‍ത്തിയ  വീഡിയോ ദൃശ്യങ്ങള്‍ യുവതിക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു. ഇനി വിളിച്ചാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കിയത് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി തൊടുപുഴയ്ക്ക് അടുത്തുള്ള സ്ഥലത്തുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍  സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുള്ളതായും പൊലീസ് പറഞ്ഞു.