ആശങ്ക ഒഴിയാതെ വ്യാപനം; സംസ്ഥാനത്ത് ഇന്ന് 21,116 പേർക്ക് കോവിഡ്; ടിപിആർ 16.15; മരണം 197

ആശങ്ക ഒഴിയാതെ വ്യാപനം; സംസ്ഥാനത്ത് ഇന്ന് 21,116 പേർക്ക് കോവിഡ്; ടിപിആർ 16.15; മരണം 197
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,116 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂർ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസർക്കോട് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,99,54,145 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 2851, മലപ്പുറം 2739, എറണാകുളം 2456, കോഴിക്കോട് 2377, പാലക്കാട് 1270, കൊല്ലം 1405, കണ്ണൂർ 1304, ആലപ്പുഴ 1289, തിരുവനന്തപുരം 908, കോട്ടയം 874, പത്തനംതിട്ട 786, വയനാട് 711, കാസർക്കോട് 494, ഇടുക്കി 490 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

115 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂർ 19, വയനാട് 14, കാസർക്കോട് 11, കൊല്ലം, പത്തനംതിട്ട 10 വീതം, തൃശൂർ 8, എറണാകുളം 7, കോഴിക്കോട് 4, മലപ്പുറം 3, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1416, കൊല്ലം 371, പത്തനംതിട്ട 500, ആലപ്പുഴ 821, കോട്ടയം 1447, ഇടുക്കി 393, എറണാകുളം 2174, തൃശൂർ 2542, പാലക്കാട് 2290, മലപ്പുറം 2712, കോഴിക്കോട് 2459, വയനാട് 594, കണ്ണൂർ 1106, കാസർക്കോട് 471 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,79,303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,67,492 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,903 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,72,523 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 27,380 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2283 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com