ഇബുള്‍ ജെറ്റ് അറസ്റ്റില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസെടുത്തു; വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 08:16 AM  |  

Last Updated: 19th August 2021 09:06 AM  |   A+A-   |  

'e bull jet' brothers

രൂപമാറ്റം വരുത്തിയ വാഹനം; എബിന്‍, ലിബിന്‍

 

കണ്ണൂര്‍: വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ പ്രകോപനപരമായ പോസ്റ്റ് ഇട്ടവര്‍ക്കെതിരെ കേസ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. 

കണ്ണൂര്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ എസ്എച്ച്ഒയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അതിനിടയില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മനപൂര്‍വം കൂടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ആരോപിച്ചിരുന്നു. സാമൂഹിക പ്രതിന്ധതയോടെ പല വിഷയങ്ങളിലും ഇടപെട്ടതിന്റെ വൈരാഗ്യമാണ് ഉദ്യോഗസ്ഥര്‍ തീര്‍ക്കുന്നത്. കേരളത്തിലേക്ക് എത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ കഞ്ചാവും ആയുധങ്ങളും കടത്തുന്നുണ്ടെന്നും തുറന്ന് പറഞ്ഞതാണ് തങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.