സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ അഞ്ചു ദിവസം അവധി ; ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 06:40 AM  |  

Last Updated: 19th August 2021 06:40 AM  |   A+A-   |  

govt_office

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി. ഓണം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. 

മുഹറം ദിനമായ ഇന്നു ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല.

ബാറുകള്‍ കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.