എഞ്ചിനീയറിങ്,  കീം അപേക്ഷയിലെ അപാകത പരിഹരിക്കാന്‍ ഇന്നു മുതല്‍ അവസരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 08:53 AM  |  

Last Updated: 19th August 2021 08:53 AM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : എഞ്ചിനീയറിങ്, മെഡിക്കല്‍ (കീം) കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക്, അപേക്ഷയിലെ അപാകത പരിഹരിക്കാന്‍ ഇന്നുമുതല്‍ അവസരം. കീം കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുന്നതിനും, അപേക്ഷകളിലെ ന്യൂനത പരിഹരിക്കുന്നതിനും ഇന്നു മുതല്‍ സെപ്തംബര്‍ നാലു വരെ അവസരം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ കെഇഎഎം 2021 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്കില്‍ അപേക്ഷാ നമ്പറും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ ലഭ്യമാകുന്ന പ്രൊഫൈല്‍ പേജിലെ മെമ്മോ ഡീറ്റെയില്‍സ് ക്ലിക്ക് ചെയ്താല്‍ ന്യൂനത സംബന്ധിച്ച വിവരങ്ങള്‍ ദൃശ്യമാകും. 

ന്യൂനത പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകന്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. അപാകത പരിഹരിക്കുനന്തിന് പിന്നീട് അവസരം നല്‍കില്ല. എന്‍ആര്‍ഐ ക്വാട്ട സീറ്റുകലിലേക്കുള്ള സംവരണത്തിന് ആവശ്യമായ രേഖകളിലെ അപാകത പരിഹരിക്കുന്നതിന് പിന്നീട് അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.