മാങ്കുളത്ത് സ്വന്തം റിസോർട്ടിൽ ഉടമ തൂങ്ങി മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 08:24 PM  |  

Last Updated: 19th August 2021 08:24 PM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി അടിമാലിക്കടുത്ത് മാങ്കുളത്ത് റിസോർട്ട് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം റൂട്ട്സ് എൻക്ലേവ് സ്വദേശി ബാസ്റ്റിൻ ജെയ്സൺ ലൂയീയെ ആണ് എലഫന്റ് ഗാർഡൻ എന്ന സ്വന്തം റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. മരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.