ഓട്ടോകള്‍ക്ക് 300 രൂപയുടെ സൗജന്യ ഇന്ധനം, യാത്രാക്കൂലിയില്‍ 50 രൂപ ഇളവ്; ഇവിടെ ഓണാഘോഷം ഇങ്ങനെ

ഇന്ധനം സ്വീകരിക്കുന്ന ഓട്ടോറിക്ഷകൾ ഇന്നോ നാളെയോ തങ്ങളുടെ ഓട്ടോയിൽ കയറുന്ന 2 യാത്രക്കാർക്ക് 50 രൂപ വീതം യാത്രക്കൂലിയിൽ ഇളവു നൽകണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുത്തൂർ: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് നിത്യച്ചെലവിന് പോലും വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് 300 രൂപയുടെ ഇന്ധനം സൗജന്യമായി നൽകുന്നു.  ‘സ്നേഹത്തുള്ളികൾ ’എന്ന പദ്ധതിയുമായി പുത്തൂർ കേന്ദ്രമായ കനിവ് സൗഹൃദക്കൂട്ടായ്മയുടേതാണ് വേറിട്ട ഓണാഘോഷം. 

പുത്തൂർ ചന്തമുക്ക്, മണ്ഡപം സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾക്കാണു സൗജന്യമായി ഇന്ധനം നൽകുക. ഈ പദ്ധതിയിൽ ഇരുനൂറോളം ഓട്ടോറിക്ഷകൾ ഇതിനകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇന്ധനം സ്വീകരിക്കുന്ന ഓട്ടോറിക്ഷകൾ ഇന്നോ നാളെയോ തങ്ങളുടെ ഓട്ടോയിൽ കയറുന്ന 2 യാത്രക്കാർക്ക് 50 രൂപ വീതം യാത്രക്കൂലിയിൽ ഇളവു നൽകണമെന്നും നിബന്ധനയുണ്ട്. 

പദ്ധതിയിൽ പങ്കാളികളാകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും യാത്രികരുടെയും പേരുകൾ നറുക്കിട്ടെടുക്കും. ഇരു വിഭാഗത്തിലും ഓരോരുത്തർ‍ക്ക് ഓണസമ്മാനം നൽകുമെന്നും കനിവിന്റെ ഭാരവാഹികൾ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com