പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം ;  അപേക്ഷ സെപ്‌തംബർ 3 വരെ; അലോട്ട്‌മെന്റ്‌ 13 ന്‌ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 09:11 AM  |  

Last Updated: 19th August 2021 09:11 AM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ ഈ മാസം  24 മുതൽ സമർപ്പിക്കാം. സെപ്‌തംബർ മൂന്നുവരെ ഓൺലൈൻ അപേക്ഷ നൽകാം. www.admission.dge.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത്  ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ല. ട്രയൽ അലോട്ട്‌മെന്റ്‌ സെപ്‌തംബർ ഏഴിന്‌ നടക്കും.  ആദ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 13ന്‌.  മുഖ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 29ന്‌ അവസാനിക്കും.

മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ രണ്ട് അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ല. ഇതിന് വെവ്വേറെ അപേക്ഷിക്കണം. അപേക്ഷാഫീസ് 25 രൂപ പ്രവേശന സമയത്ത് അടച്ചാൽ മതി. സിബിഎസ്ഇ സ്റ്റാൻഡേർഡ് ലെവൽ മാത് സ് ജയിച്ചവരെ മാത്രമേ, മാത് സ് അടങ്ങിയ കോമ്പിനേഷനുകളിലേക്ക് പരി​ഗണിക്കൂ. കോവിഡ്‌ സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കുന്നതിന്‌ അനുസരിച്ചായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ.