ഒ എം നമ്പ്യാര്‍/ഫെയ്‌സ്ബുക്ക്‌
ഒ എം നമ്പ്യാര്‍/ഫെയ്‌സ്ബുക്ക്‌

കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

പി ടി ഉഷയുടെ ഉള്‍പ്പെടെ പരിശീലകനായിരുന്നു

കോഴിക്കോട്: കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പി ടി ഉഷയുടെ ഉള്‍പ്പെടെ പരിശീലകനായിരുന്നു. വടകര മണിയൂരിലെ വസതിയില്‍ വെച്ചാണ് അന്ത്യം. രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. ഈ വര്‍ഷം പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 

മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാര്‍ക്കായിരുന്നു.935ല്‍ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ തന്റെ പ്രിന്‍സിപ്പലിന്റെ ഉപദേശം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. എയര്‍ഫോഴ്‌സിലേക്ക് 1955ല്‍ തെരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സര്‍വീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്തര്‍ ദേശീയ മത്സരങ്ങളിള്‍ പങ്കെടുത്ത് രാജ്യത്തിനെ പതിനിധീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.

പിന്നീട് പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലക ലൈസന്‍സ് നേടിയ അദ്ദേഹം സര്‍വ്വീസസിന്റെ കോച്ചായി ചേര്‍ന്നു. ഈ സമയത്ത് കേരളത്തിലെ കായിക മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളത്തില്‍ വന്ന കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോച്ചായി ചേര്‍ന്നു. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അധ്യാപകനായി.

1970ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി ടി ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി ടി ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com