അറവുകാരന്‍ നായയെ വെട്ടി; രക്തമൊലിപ്പിച്ച് നെട്ടോട്ടം; നാട്ടുകാര്‍ യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 12:18 PM  |  

Last Updated: 19th August 2021 12:28 PM  |   A+A-   |  

dog

വെട്ടേറ്റ തെരുവ് നായ അലയുന്ന വീഡിയോ ദൃശ്യം

 

കണ്ണൂര്‍: കണ്ണൂര്‍ ചേപ്പറമ്പില്‍ തെരുവ് നായയെ വെട്ടിക്കൊന്നു. കോഴിക്കടയിലെ അറവുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊടുംക്രൂരത നടത്തിയത്. ചോരയൊലിച്ച് നായ നാട്ടീലൂടെ ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. പരാതി ലഭിക്കാത്തതിനെ തുടര്‍ന്നാണ്  കേസ് എടുക്കാത്തതെന്നാണ് പൊലീസിന്റെ ന്യായീകരണം.

പൊലീസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സമാനമായ നിരവധി കേസുകള്‍ നേരത്തെ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.