മല്‍സ്യക്കുളത്തിനായി നിലം കുഴിച്ചു, പൊങ്ങിവന്നത് 'അസ്ഥികൂടം' ; ഞെട്ടി നാട്ടുകാരും പൊലീസും, അന്വേഷണം

പ്രദേശത്തുനിന്നും കാണാതായവരുടെ പട്ടിക തയ്യാറാക്കാനും പൊലീസ് ശ്രമം തുടങ്ങി
അസ്ഥികൂടം കണ്ടെത്തിയ സ്ഥലം/ടെലിവിഷൻ ചിത്രം
അസ്ഥികൂടം കണ്ടെത്തിയ സ്ഥലം/ടെലിവിഷൻ ചിത്രം

കോട്ടയം: മല്‍സ്യക്കുളം നിര്‍മ്മിക്കുന്നതിനായി നിലം കുഴിച്ചപ്പോള്‍ പൊങ്ങിവന്നത് അസ്ഥികൂടം. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കോട്ടയത്തെ വൈക്കം ചെമ്മനത്തുകരയിലാണ് സിനിമാകഥയെ അനുസ്മരിപ്പിക്കുന്ന സംഭവം. 

അസ്ഥികൂടം കണ്ടെത്തിയ ഭാഗത്ത് അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ അസ്ഥി കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ ലിംഗ നിര്‍ണയം, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് നീക്കം.

വര്‍ഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി  വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും ഉയരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുനിന്നും കാണാതായവരുടെ പട്ടിക തയ്യാറാക്കാനും പൊലീസ് ശ്രമം തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com