കൊറോണയെ തുരത്താന്‍ 'അണ്ണാന്‍കുഞ്ഞും' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 09:03 AM  |  

Last Updated: 20th August 2021 09:03 AM  |   A+A-   |  

squirrel

വീഡിയോയിൽ നിന്നുള്ള ചിത്രം

 

കൊച്ചി : കോവിഡ് കാലത്ത് കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും ഒപ്പം അവരുടെ കഴിവുകള്‍ കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ലക്ഷ്യമിട്ട് ക്യാമ്പെയ്ന്‍. 'അണ്ണാന്‍ കുഞ്ഞ്' ക്യാമ്പെയിന്റെ ട്രെയിലര്‍ റിലീസ് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. 

ദേശീയ അവാര്‍ഡ് ജേതാവായ മാസ്റ്റര്‍ ആദിഷ് പ്രവീണ്‍ ആണ് അണ്ണാന്‍ കുഞ്ഞ് ക്യാമ്പെയിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നത്. ക്യാമ്പയിന്റെ ഭാഗമായ പ്രശസ്ത ബാലതാരങ്ങളായ വസുദേവ് സജി മാരാര്‍, മഞ്ചാടി, നെഹാന്‍ അംജത്ത്. ക്രിസ്റ്റീന്‍, ശ്രേയ ജയ്ദീപ്, മീനാക്ഷി തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു.

അണ്ണാന്‍കുഞ്ഞും പരിപാടിയില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്:
 
കോവിഡിനെയും മറ്റു രോഗങ്ങളെയും തോല്പിക്കുന്നതിനെക്കുറിച്ചോ നമ്മുടെ കഴിവുകളൊക്ക നമുക്കു വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നുമൊക്കെയുള്ള നല്ല കാര്യങ്ങളെക്കുറിച്ചുള്ള ഗുണപാഠകഥകള്‍ പറയുന്ന മൂന്ന് മിനിറ്റില്‍  കൂടാത്ത വീഡിയോകള്‍ നിങ്ങള്‍ competitionsdmohekm@gmail.comഎന്ന മെയിലില്‍ അയച്ചു കൊടുക്കുക. 

തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ ക്യാമ്പെയ്‌നിനായി ഉപയോഗിക്കുകയും ചെയ്യും ഒപ്പം  സമ്മാനവും കിട്ടും. നിങ്ങളുടെ കഴിവുകള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും അയയ്ക്കാം.  'അണ്ണാന്‍ കുഞ്ഞും' പരിപാടിയില്‍ പങ്കെടുക്കാം...  കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് സൂപ്പര്‍സ്റ്റാര്‍സ് ആവാം..