45 വര്‍ഷം നീണ്ട പ്രവാസത്തിനൊടുവില്‍ നാട്ടില്‍; തിരിച്ചെത്തിയ ദിവസം മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 06:34 AM  |  

Last Updated: 20th August 2021 06:34 AM  |   A+A-   |  

expat_died_on_the_same_day_he_reached_kerala


വള്ളംകുളം: 45 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത് വ്യാഴാഴ്ച. എന്നാൽ നാട്ടിൽ തിരിച്ചെത്തിയ ദിവസം തന്നെ തിരുവല്ല കാവുങ്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് മത്തായി (കൊച്ചുകുഞ്ഞ്– 67) ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. പ്രവാസ ജീവിതം കഴിഞ്ഞ് സ്വന്തം വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുൻപേയാണു മരണം. 

നാട്ടിലെത്തിയതിന് ശേഷം പരുമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടിൽ ഉച്ചയോടെ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. 

ആരോഗ്യമേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായിൽ പ്രവർത്തിച്ചിരുന്നത്. സംസ്കാരം നാളെ  മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ നടക്കും.