വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2021 12:00 PM  |  

Last Updated: 20th August 2021 12:00 PM  |   A+A-   |  

crime News

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് രാവിലെ 5നും 6.30നും ഇടയ്ക്കാണ് സംഭവം.കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു. ഷാഹിദയും സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നു. 

ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തികൊണ്ട് കുത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി.