പൊതു അവധി മുതലെടുത്ത് ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ അധികൃതരെ അറിയിക്കാം ; ഫോണ്‍ നമ്പറുകള്‍ ഇപ്രകാരം

പരാതികള്‍ അറിയിക്കാനുള്ള ടെലഫോണ്‍ നമ്പറുകളും കളക്ടര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : പൊതു അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണമെന്ന് നിര്‍ദേശം. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

ഭൂമിതരം മാറ്റം സംബന്ധിച്ച എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽ പെട്ടാലോ പരാതികൾ ഉണ്ടെങ്കിലോ പൊതു അവധി ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തെ അറിയിക്കാം . അതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഫീൽഡ് തല സ്ക്വാഡുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. 

ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട പരാതികൾ വില്ലേജ് ഓഫീസർമാരെയും  പൊലീസിനെയും അറിയിക്കുകയും ചെയ്യാം.  പൊതു  അവധി ദിവസങ്ങളിലും വൈകുന്നേരം  6 മണിക്ക് ശേഷവും മണ്ണ് എടുക്കുന്നതിനോ മണ്ണ് അടിക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കുകയില്ല. ഭൂമിതരം മാറ്റം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

പരാതികള്‍ അറിയിക്കാനുള്ള ടെലഫോണ്‍ നമ്പറുകളും കളക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ജില്ലാ തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഇതാണ്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 1077 (ടോള്‍ ഫ്രീ നമ്പര്‍)

ലാന്‍ഡ് ഫോണ്‍ : 0484-2423513

മൊബൈല്‍ : 94000 21077

സംസ്ഥാന കൺട്രോൾ റൂം നമ്പർ : 04712 333198

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com