നിലം കുഴിച്ചപ്പോള്‍ 'പൊങ്ങി വന്ന' അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേത് ; കാണാതായവരെപ്പറ്റി അന്വേഷണം

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വൈക്കം മേഖലയില്‍ സമാന പ്രായമുള്ള നാലു പേരെ കാണാതായതായി പൊലീസ് കണ്ടെത്തി
അസ്ഥികൂടം കണ്ടെത്തിയ സ്ഥലം/ടെലിവിഷൻ ചിത്രം
അസ്ഥികൂടം കണ്ടെത്തിയ സ്ഥലം/ടെലിവിഷൻ ചിത്രം

കോട്ടയം :  വൈക്കത്ത് മല്‍സ്യക്കുളം നിര്‍മ്മിക്കുന്നതിനായി നിലം കുഴിച്ചപ്പോള്‍ പൊങ്ങിവന്ന അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികൂടത്തിന്റെ പഴക്കം നിര്‍ണയിക്കാനുള്ള പരിശോധന ആരംഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള സാംപിളുകളും ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലാണ് പരിശോധന നടത്തിയത്.

വൈക്കത്തിനടുത്ത് ചെമ്മനത്തുകര കടത്തുകടവിനു സമീപത്തെ വലിയ കുളത്തില്‍നിന്നാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്.  അസ്ഥികൂടം കണ്ടെത്തിയ ഭാഗത്ത് അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. 20 വര്‍ഷം മുന്‍പുവരെ കയര്‍ പിരിക്കാനുള്ള തൊണ്ട് ചീയാന്‍ ഇട്ടിരുന്ന കുളമാണിത്.

അതിനിടെ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ വൈക്കം മേഖലയില്‍ സമാന പ്രായമുള്ള നാലു പേരെ കാണാതായതായി പൊലീസ് കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം നടക്കുക. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും പരിശോധിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com