സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല ; ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്കും അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2021 06:18 AM  |  

Last Updated: 21st August 2021 06:18 AM  |   A+A-   |  

liquor

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ തിരുവോണത്തിന് ബാറുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച്  മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടത്.

തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തന സമയം നീട്ടിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.