മദ്യപാനത്തിനിടെ തര്‍ക്കം ; മധ്യവയസ്‌കനെ കുത്തിക്കൊന്നു ; ബന്ധു പിടിയില്‍

സുരേഷിനെ അനൂപ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, ഒരുമിച്ച് മദ്യപിക്കുകയുമായിരുന്നു
കൊല്ലപ്പെട്ട സുരേഷ് / ടെലിവിഷന്‍ ചിത്രം
കൊല്ലപ്പെട്ട സുരേഷ് / ടെലിവിഷന്‍ ചിത്രം

തൃശൂര്‍ : മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചെന്ത്രാപ്പിന്നിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. ബന്ധുവായ അനൂപ് ആണ് കൊലപ്പെടുത്തിയത്. 

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനൂപും സുരേഷും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. സുരേഷിനെ അനൂപ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, ഒരുമിച്ച് മദ്യപിക്കുകയുമായിരുന്നു. 

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com