'സമത്വ സുന്ദരലോകം വീണ്ടും സൃഷ്ടിക്കാന്‍ ഉള്ള പ്രചോദനമാകട്ടെ ഓണം' ; ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2021 08:13 AM  |  

Last Updated: 21st August 2021 08:13 AM  |   A+A-   |  

governor

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ട്വിറ്റര്‍ ചിത്രം

 

ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓണാശംസകള്‍ നേര്‍ന്നു. നന്മയുടേയും സ്‌നേഹത്തിന്റേയും സമഭാവനയുടേയും സന്ദേശമാണ് ഓണം നല്‍കുന്നത്. രാജ്യപുരോഗതിയിലേക്ക് ഒന്നിച്ചുമുന്നേറാനുള്ള കരുത്താകട്ടെ ആഘോഷമെന്ന് രാഷ്ട്രപതി ആശംസിച്ചു. 

'ഓണത്തിന്റെ പ്രത്യേകവേളയില്‍ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'. ആശംസാസന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മലയാളികള്‍ക്ക് ഓണാസംസകള്‍ നേര്‍ന്നു. ഓണം കേരളത്തിന്റെ ദേശീയ ഉല്‍സവം മാത്രമല്ല, മനുഷ്യരെല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ച ഒരു നല്ലകാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്. ആ സമത്വ സുന്ദരലോകം വീണ്ടും സൃഷ്ടിക്കാന്‍ ഉള്ള പ്രചോദനം ആകട്ടെ ഓണം. ഓണത്തിന്‍രെ തിളക്കവും സമൃദ്ധിയും ആഘോഷത്തിലെ ഒരുമയും കേരളത്തിന്റെ സ്‌നേഹസന്ദേശമായി ലോകമെങ്ങും വ്യാപിക്കട്ടെ എന്ന് ആശാംസാസന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.