ഓണക്കിറ്റില്‍ ഗുരുതര അഴിമതി, ഏലയ്ക്ക നിലവാരം കുറഞ്ഞത്; ആരോപണവുമായി പ്രതിപക്ഷ നേതാവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2021 08:48 AM  |  

Last Updated: 21st August 2021 08:48 AM  |   A+A-   |  

VD Satheesan

വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ/ ടെലിവിഷൻ ദൃശ്യം


കൊച്ചി: സർക്കാർ സൗജന്യമായി നൽകിയ ഓണക്കിറ്റുമായി ബന്ധപ്പെട്ട് ​ഗുരുതര അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് ആദ്ദേഹം ആരോപിച്ചു. 

തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി ഡി സതീശൻ പറഞ്ഞു. കോവിഡി ചികിൽസക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സർക്കാർ ആശുപത്രികളിൽ എ പി എൽ വിഭാ​ഗത്തിൽ പെട്ടവർക്ക് കോവിഡ് ചികിൽസയും കോവിഡാനന്തര ചികിൽസയ്ക്കും ഇനി പണം നൽകണം.