വരും മണിക്കൂറില്‍ ഒൻപത് ജില്ലകളിൽ പരക്കെ മഴ; 40 കിലോമീറ്റര്‍ വേഗതയിൽ കാറ്റ്; ജാ​ഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2021 06:20 PM  |  

Last Updated: 21st August 2021 06:20 PM  |   A+A-   |  

RAIN_CLOUDS

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ വരും മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഈ ആഴ്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന കനത്ത മഴക്കുള്ള മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വളരെ മിതമായ മഴക്കെ സാധ്യതയുള്ളൂ എന്നാണ് ഇപ്പോഴത്തെ പ്രവചനം. 

കേരളം, കര്‍ണാടകം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കില്ല. അതേസമയം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റിന് ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ആ ഇടങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.