യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; അയൽവാസി കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2021 04:13 PM  |  

Last Updated: 21st August 2021 04:13 PM  |   A+A-   |  

Young woman stoned to death

മരിച്ച രാജി

 

തിരുവനന്തപുരം: യുവതിയെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണ സംഭവം. നിരപ്പിൽ സ്വദേശി രാജി ആണ് മരിച്ചത്. 

കൊലയുമായി ബന്ധപ്പെട്ട് അയൽവാസിയായ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽക്കാർ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.