'പ്രധാനമന്ത്രിയ്ക്ക് ഹൃദയപൂർവം നന്ദി'- അഫ്​ഗാൻ രക്ഷാ ദൗത്യത്തിൽ കേന്ദ്രത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 09:06 PM  |  

Last Updated: 22nd August 2021 09:06 PM  |   A+A-   |  

Chief Minister Pinarayi Vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അഫ്​ഗാനിസ്ഥാനിൽ പെട്ടുപോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. 

കുറിപ്പിന്റെ പൂർണ രൂപം

അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ 24x7 പ്രവർത്തിക്കുന്ന സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുൻകൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂർവ്വം നന്ദി പറയുന്നു.