ആലപ്പുഴയില്‍ വാഹനാപകടം; സുഹൃത്തുക്കളായ മൂന്ന് പേര്‍ മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 11:47 AM  |  

Last Updated: 22nd August 2021 11:47 AM  |   A+A-   |  

accident in alappuzha

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പൂഴ ജില്ലയില്‍ വെണ്‍മണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ ഗോപന്‍, വിഷ്ണു, അനീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

സുഹൃത്തുക്കളായ മൂന്നുപേരും സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.