ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യ വിമാനം; സർവീസ് ആഴ്ചയിൽ മൂന്ന് ദിവസം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 08:53 AM  |  

Last Updated: 22nd August 2021 08:53 AM  |   A+A-   |  

AirIndia

ഫയല്‍ ചിത്രം

 

കൊച്ചി: ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ഏക എയർപോർട്ടായി മാറുകയാണ് കൊച്ചി.ആഴ്ചയിൽ മൂന്ന് ദിവസം (ബുധൻ, വെള്ളി, ശനി) ആണ് സർവ്വീസ് ഉണ്ടായിരിക്കുക. 

ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണ് കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക്. ഈ മാസം ആദ്യം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്