വയോധിക വീട്ടിൽ മരിച്ചനിലയിൽ; കണ്ടെത്തിയത് വീട്ടിലെ കിണറിനു സമീപം; ഭർത്താവ് കസ്റ്റഡിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 01:17 PM  |  

Last Updated: 22nd August 2021 01:17 PM  |   A+A-   |  

Missing 11-year-old girl found dead with injuries

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മണ്ണാർക്കാട് വയോധിക വീട്ടിൽ മരിച്ചനിലയിൽ. തെങ്കര കേ‍ാൽപ്പാടത്തിനുസമീപമുള്ള കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടിൽ ശാരദ(77) ആണ് മരിച്ചത്. വീട്ടിലെ കിണറിനു സമീപമാണ് ശാരദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

നെറ്റിയിൽ മുറിവേറ്റനിലയിലായിരുന്നു വീട്ടിനുള്ളിൽ ഭർത്താവ് ബാലൻ നായർ(70). ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടാകാറുള്ളതായി പെ‍ാലീസ് പറഞ്ഞു. ഒ‍ാണത്തേ‍ാനുബന്ധിച്ചു  മകനും കുടുംബവും ശനിയാഴ്ച ബന്ധുവീട്ടിൽ പേ‍ായെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നു അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളെ‍ാന്നും കണ്ടെത്താനായിട്ടില്ലെന്നും അവർ അറിയിച്ചു.