കണ്ണില്ലാത്ത ക്രൂരത; തൃശൂരിൽ മകൻ അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 09:19 PM  |  

Last Updated: 22nd August 2021 09:19 PM  |   A+A-   |  

crime News

പ്രതീകാത്മക ചിത്രം

 

തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. തൃശൂർ മാളയിലാണ് കണ്ണില്ലാത്ത ക്രൂരത. കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് മകൻ രമേശനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണു കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.