പിവി അന്‍വര്‍ എംഎല്‍എയെ പുറത്താക്കണം; മുഖ്യമന്ത്രി മാപ്പുപറയിക്കണം; കെ മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 11:23 AM  |  

Last Updated: 22nd August 2021 11:23 AM  |   A+A-   |  

k_muralidharan

കെ മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നു

 


കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണെന്ന് എംപി കെ മുരളീധരന്‍. അന്‍വറിനെ കൊണ്ട് ജനങ്ങളോട് മാപ്പുപറയിക്കാനും പിണറായി വിജയന്‍ തയ്യാറാവണം. അസംബ്ലിയില്‍ പങ്കെടുക്കാതെയല്ല സ്വന്തം ബിസിനസ് നടത്തേണ്ടതെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

എല്ലാവരേയും പൂര്‍ണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ല. ജില്ല കോണ്‍ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചത്.

ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവര്‍ ഹൈക്കമാണ്ടിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടികയെന്നായിരുന്നു പരാതി.