ഇന്ന് മൂന്നാം ഓണം; വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 07:26 AM  |  

Last Updated: 22nd August 2021 07:26 AM  |   A+A-   |  

lockdown Concessions in the state from today

എക്‌സ്പ്രസ് ഫോട്ടോ

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ടിപിആര്‍ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് നാളെ ചേരുന്ന അവലോകനയോ​ഗത്തിൽ തീരുമാനമെടുക്കും.

ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗണ്‍ ഉണ്ടായിരുന്നില്ല. 

സംസ്ഥാനത്ത് ഇന്നലെ 17,106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 17.73 ശതമാനമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷമാണ് ടിപിആർ 17ന് മുകളിലെത്തിയത്.