കണ്ണൂരില്‍ കനാലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 02:31 PM  |  

Last Updated: 23rd August 2021 02:31 PM  |   A+A-   |  

man hanged to death

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍ : കണ്ണൂര്‍ ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലില്‍ നിന്നാണ് മതദേഹം കണ്ടെത്തിയത്. ചക്കരക്കല്ലില്‍ നിന്ന് കാണാതായ യുവാവിന്റേതാണ് മൃതദേഹമെന്നാണ് സംശയം. 

എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 19 നാണ് യുവാവിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയിരുന്നു. 

യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കണ്ടെടുത്തതെന്ന് സൂചനയുണ്ട്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.