ബിജെപി ബ്രിട്ടീഷുകാരെക്കാൾ മോശം; അബ്ദുള്ളക്കുട്ടി ചെല്ലന്നിടത്ത് മണിയടിക്കുന്നയാൾ; കെ മുരളീധരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 06:59 PM  |  

Last Updated: 23rd August 2021 06:59 PM  |   A+A-   |  

k_muralidharan

കെ മുരളീധരന്‍

 

കോഴിക്കോട്: ബ്രിട്ടീഷുകാരെക്കാൾ മോശമാണ് ബിജെപിയെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരൻ. ഭിന്നിപ്പിച്ച് ഭരണം പിന്തുടരനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കലാപ നേതാക്കളെ സ്വതന്ത്രസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ചരിത്രം മെനയാന്‍ നോക്കുന്നത് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടി പറയുന്നത് കാര്യമാക്കേണ്ട. ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന.