കോഴിക്കോട് പട്ടാപ്പകല്‍  കാര്‍ വാഷിങ് സെന്റര്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം; ബൈക്കിലെത്തിയ എട്ടംഗ സംഘം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 04:20 PM  |  

Last Updated: 23rd August 2021 04:20 PM  |   A+A-   |  

ASSAULT CASE IN KOZHIKODE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:  കോഴിക്കോട് മുക്കത്ത് കാര്‍ വാഷിങ് സെന്റര്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം. ബൈക്കിലെത്തിയ എട്ടംഗ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ റുജീഷ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയോടെയാണ് സംഭവം. 90 ഗ്യാരേജ് എന്ന സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം റുജീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ വാഷിങ് സെന്റര്‍ ഉടമയുടെ കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തിരുവോണ ദിവസം ബൈക്ക് വൃത്തിയാക്കാന്‍ സംഘം എത്തിയിരുന്നു. അന്ന് ഇതിനെ ചൊല്ലി ചെറിയ തോതില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.അന്നത്തെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നും ബൈക്ക് വൃത്തിയാക്കുന്നതിനായി സംഘം എത്തി. ഇന്ന് തിരക്കായത് കൊണ്ട് ബൈക്ക് വൃത്തിയാക്കാന്‍ സാധിക്കില്ലെന്ന് ബൈക്ക് ഉടമ പറഞ്ഞതായാണ് വിവരം. ഇതില്‍ പ്രകോപിതരായ സംഘം സ്ഥാപന ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.